City Channel

03 OCT 2026

SATURDAY

National

കേരളത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍; 5 നഗരങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

CITY NEWS DESK-ANANYA | 5 hours ago | 5 min read

 കേരളത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍; 5 നഗരങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍' ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. പ്രവാസി സമൂഹത്തില്‍ നിന്നുള്ള പിന്തുണ പണമയയ്ക്കലില്‍ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളര്‍ച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡെസ്‌കുകള്‍ വഴി ലഭ്യമാകുന്ന നിക്ഷേപ താല്‍പ്പര്യങ്ങള്‍ KSIDC-യുടെ 'ഇന്‍വെസ്റ്റ് കേരള സെല്‍' വഴി സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കും. പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ

5 hours ago

കര്‍ണാടകത്തിലെ വരള്‍ച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

3 days ago

എടിഎം നിയമങ്ങള്‍ മുതല്‍ എല്‍പിജി സബ്സിഡി വരെ: ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങള്‍

5 days ago

World Rabies Day 2026 : നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

5 days ago

യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍? ആര്‍ക്കാണ് വരുമാനം? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി; സ്റ്റേ ഇല്ല

5 days ago

ആവശ്യങ്ങളില്‍ ചര്‍ച്ച തുടരും; ഉപഭോക്താക്കള്‍ക്ക് ആശ്വാസം, ബാങ്ക് പണിമുടക്കില്‍ ഇനിയെന്ത് സംഭവിക്കും?