City Channel

03 OCT 2026

SATURDAY

National

കര്‍ണാടകത്തിലെ വരള്‍ച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

CITY NEWS DESK-ANANYA | 5 hours ago | 5 min read

കര്‍ണാടകത്തിലെ വരള്‍ച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

ബെംഗളൂരു: കര്‍ണാടകത്തിലെ വരള്‍ച്ചയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സംസ്ഥാനം ആവശ്യപ്പെട്ട 3,705 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. വരള്‍ച്ച വിലയിരുത്താന്‍ കല്യാണ്‍ കര്‍ണാടകയിലേക്ക് മാത്രം പ്രത്യേക സംഘത്തെ നിയോഗിക്കണം എന്ന ആവശ്യവും ഖര്‍ഗെ മുന്നോട്ട് വെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസം അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കരുതെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. വരള്‍ച്ച പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സംഘം കര്‍ണാടകത്തില്‍ എത്തിയ ദിവസമാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഖര്‍ഗെ കത്തയച്ചത്. ഇതിനിടെ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ

5 hours ago

കേരളത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍; 5 നഗരങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

3 days ago

എടിഎം നിയമങ്ങള്‍ മുതല്‍ എല്‍പിജി സബ്സിഡി വരെ: ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങള്‍

5 days ago

World Rabies Day 2026 : നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

5 days ago

യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍? ആര്‍ക്കാണ് വരുമാനം? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി; സ്റ്റേ ഇല്ല

5 days ago

ആവശ്യങ്ങളില്‍ ചര്‍ച്ച തുടരും; ഉപഭോക്താക്കള്‍ക്ക് ആശ്വാസം, ബാങ്ക് പണിമുടക്കില്‍ ഇനിയെന്ത് സംഭവിക്കും?