City Channel

13 OCT 2026

TUESDAY

Kerala

സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു.

CITY NEWS DESK | 2 days ago | 5 min read

 സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു.

വേലാശ്വരം സി. പി. ഐ. എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ല കമ്മിറ്റി ഒക് ടോബര്‍ 15,16 തീയതികളില്‍ കാസര്‍ഗോഡ് നടക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്താരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം പാണംതോട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍. ചന്ദ്രന്‍ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ഇല്ലാതാകുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അധികാരത്തില്‍ എത്തിയ യു.ഡി.എഫ് മുന്നണിയുടെ മാസങ്ങള്‍ പിന്നിട്ട ഭരണംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. കൃഷ്ണന്‍ കോടാട്ട് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കെ. രാജ്‌മോഹന്‍. കെ. സബീഷ്, എ.പവിത്രന്‍ മാസ്റ്റര്‍, പി. രാധാകൃഷ്ണന്‍, ടി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. കെ. വി. സുകുമാരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാണിയാട്ട് കോറസ് കലാസമിതിയുടെ ദി ഷോട്ട് എന്ന ഹ്രസ്വ നാടകവും അരങ്ങേറി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ