സി.പി.ഐ.എം രാവണേശ്വരം ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു.
CITY NEWS DESK | 2 days ago | 5 min read

രാവണേശ്വരം: സി. പി. ഐ. എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ല കമ്മിറ്റി ഒക് ടോബര്‍ 15,16 തീയതികളില്‍ കാസര്‍ഗോഡ് നടക്കുകയാണ്. ഇതിന് മുന്നോടിയായി രാവണേശ്വരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം തണ്ണോട്ട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍. ചന്ദ്രന്‍ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി കേവലം മൂന്ന് മാസം പ്രായമായ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് നടത്തുന്നത് എന്നും കേന്ദ്രത്തിലെ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള മോഡി ഗവണ്‍മെന്റ് വര്‍ഗ്ഗീയ നിലപാടുമായി മുന്നോട്ട്‌പോയി വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത് എന്നും.അദ്ദേഹം പറഞ്ഞു. ദാമോദരന്‍ തണ്ണോട്ട് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച് 75ന് വയസ്സിന് മുകളില്‍ ഉള്ള മുഴുവന്‍ പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങും നടന്നു. അഡ്വക്കറ്റ് കെ. രാജ്‌മോഹന്‍.കെ. രാജേന്ദ്രന്‍, ജ്യോതി ബസു,പി. എ. ശകുന്തള, എ. കൃഷ്ണന്‍, പി. ദാമോദരന്‍,ടി.ശശിധരന്‍, കെ ശശി,എം. ജി. പുഷ്പ, എം. ബാലകൃഷ്ണന്‍, ഒ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു ടി. രാജന്‍ സ്വാഗതം പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
