ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കല്ലേ! പോളിസി മുടങ്ങിയാല്‍ വന്‍ നഷ്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
CITY NEWS DESK | 7 hours ago | 5 min read

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കിയില്ലെങ്കില്‍ പോളിസി ലാപ്സ് ആകാനും അതുവരെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ കവറേജിലെ മാറ്റങ്ങള്‍, പുതിയ നിബന്ധനകള്‍, ഇന്‍ഷുറന്‍സ് തുക എന്നിവ പരിശോധിച്ച് വേണം പോളിസി പുതുക്കാന്‍. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കുടുംബാംഗങ്ങളെ വിവരങ്ങള്‍ അറിയിക്കാനും ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും ചികിത്സാച്ചെലവുകള്‍ക്കും വലിയൊരു ആശ്വാസമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഒപ്പം മികച്ച നികുതി ലാഭവും ഇത് നല്‍കുന്നുണ്ട്. എന്നാല്‍ പോളിസി കൃത്യസമയത്ത് പുതുക്കാന്‍ മറന്നാല്‍ കാര്യങ്ങള്‍ വഷളാകും. കാലാവധി തീരുന്നതിന് മുന്‍പ് പുതുക്കിയില്ലെങ്കില്‍ പോളിസി ലാപ്സ് ആകാനും, അതുവരെ നേടിയ ആനുകൂല്യങ്ങളും വെയിറ്റിംഗ് പിരിയഡിലെ ഇളവുകളും നഷ്ടപ്പെടാനും ഇത് കാരണമാകും.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
