ഇടിച്ചിട്ടും നിര്‍ത്താതെ പോയി, സബ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം; അപകടം ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ
CITY NEWS DESK -VIDHULA | 7 hours ago | 5 min read

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. ഹെദരാബാദിലാണ് സംഭവം. 55കാരനായ കെ വെങ്കണ്ണയ്ക്കാണ് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ടാങ്ക് ബണ്ടിലെ എന്‍ടിആര്‍ മാര്‍ഗിലുള്ള ക്രെയിന്‍ നമ്പര്‍ രണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. ഗണേശ നിമജ്ജന ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്ക് വേണ്ടിയാണ് വെങ്കണ്ണ ഉള്‍പ്പെടെ ഉള്ള പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നത്. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത സംഘം ഓടിച്ച ഇരുചക്ര വാഹനം ഇടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെങ്കണ്ണ റോഡില്‍ വീണു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
