രജനികാന്ത് ചിത്രം 'ജയിലര്‍ 2' റിലീസിനൊരുങ്ങുന്നു; രണ്ടാം ഗാനം നാളെയെത്തും
CITY DESK - ANANYA | 12 hours ago | 5 min read

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന ജയിലര്‍ 2 റിലീസിനൊരുങ്ങുകയാണ്. ചിത്രം നേരത്തെ നിശ്ചയിച്ച പോലെ ഒക്ടോബര്‍ 15 തന്നെ ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്.ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകര്‍. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഷംന കാസിമിന്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലായാണ് പാട്ട് ട്രെന്‍ഡിങ് ആയി മാറിയത്. അതേസമയം മുത്തുവേല്‍ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം?ഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.അശ്വിന്‍ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമല്‍ ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാന്‍ ആണ് നായികയായി എത്തുന്നത്. കമല്‍ഹാസന്‍ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Entertainment
