മഹാകവി പി' സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.
CITY NEWS DESK | 14 hours ago | 5 min read

വെള്ളിക്കോത്ത് : കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെള്ളിക്കോത്ത് മഹാകവി പി' സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഷീ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍ യു. കൃഷ്ണകുമാരി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തുകൊണ്ട് ഷീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍ ശ്രുതി, ഡോക്ടര്‍ ശശിരേഖ എന്നിവര്‍ ഗൈനിക്ക് ബോധവല്‍ക്കരണം സംബന്ധിച്ച ക്ലാസ്സ് കൈകാര്യം ചെയ്തു. ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി. നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമമാലിനി, വി. എം ജോയി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
