City Channel

23 SEPT 2026

WEDNESDAY

Kerala

പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു

CITY NEWS DESK | 14 hours ago | 5 min read

പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു

പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു വെള്ളിക്കോത്ത്:അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കാഞങ്ങാട് ഏരിയ കമ്മിയുടെ നേതൃത്വത്തില്‍ പി. മാണിക്കുഞ്ഞി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അജാനൂരിലും, കാഞങ്ങാട് ഏരിയയിലും മഹിള പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മടിയനിലെ പി. മാണി കുഞ്ഞി യുടെ അനുസ്മരണ പരിപാടിയില്‍ അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ട് സുനു ഗംഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. ശകുന്തള അധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റി അംഗങ്ങളായ ദേവി രവീന്ദ്രന്‍ , ഫൗസിയ ഷെരീഫ്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. വി.ലക്ഷ്മി. വി. വി.തുളസി, ടി.ശോഭ സരസ കിഴക്കും കര സുനിത രാവണേശ്വരം, ബിന്ദു പുല്ലൂര്‍,കെ. സുമതി എന്നിവര്‍ സംബന്ധിച്ചു. മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി കെ.വി. സുജാത ടീച്ചര്‍ സ്വാഗതം പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

14 hours ago

മഹാകവി പി' സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.

14 hours ago

കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെമരിച്ച നിലയില്‍ കണ്ടെത്തി.

2 days ago

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

2 days ago

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണസമിതി വര്‍ഷാന്ത പൊതുയോഗം നടന്നു.

2 days ago

'അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു'; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന് പരാതി