'ദ പാരഡൈസ്' കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ ഇന്ന് രാത്രി മുതല്‍
CITY DESK - ANANYA | 12 hours ago | 5 min read

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്' കേരളത്തിലെ അഡ്വാന്‍സ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബര്‍ 23 ന് രാത്രി നടക്കുന്ന പ്രീമിയര്‍ ഷോകളോടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളില്‍ ഇന്ന് രാത്രി 9.30 മുതല്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ ആരംഭിക്കും. നാളെ സെപ്റ്റംബര്‍ 24ന് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറി നിര്‍മ്മിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസിലാണ് ഒരുങ്ങുന്നത്. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.ആഗോള തലത്തില്‍ ഇതിനോടകം വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പന്‍ കാന്‍വാസില്‍ ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു അമ്മ - മകന്‍ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. 'ജേഴ്‌സി', 'ഗാങ് ലീഡര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. ചിത്രത്തിലെ അനിരുദ്ധ് ഈണം നല്‍കിയ 'ആയാ ഷേര്‍', 'യേഷാ നഗുല' എന്നീ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിര്‍മ്മാതാവ്: സുധാകര്‍ ചെറുകുറി ബാനര്‍: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്: നവീന്‍ നൂലി പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Entertainment
