City Channel

16 SEPT 2026

WEDNESDAY

Sports

30 വയസിന് മുന്‍പ് 20 ലോകകപ്പ് ഗോളുകള്‍ നേടുന്ന ആദ്യ താരം; ചരിത്ര നേട്ടവുമായി എംബാപെ

CITY NEWS DESK - ANANYA | 67 days ago | 5 min read

30 വയസിന് മുന്‍പ് 20 ലോകകപ്പ് ഗോളുകള്‍ നേടുന്ന ആദ്യ താരം; ചരിത്ര നേട്ടവുമായി എംബാപെ

ബോസ്റ്റണ്‍: ആഫ്രിക്കന്‍ വമ്പന്മാരായ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി പ്രവേശനം നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിയിലെത്തുന്നത്. അവസാന രണ്ട് ലോകകപ്പുകളിലും ഫൈനലിസ്റ്റുകള്‍ കൂടിയായിരുന്നു ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ലോകകപ്പില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് എംബാപെയെടുത്ത പെനാല്‍റ്റി കിക്ക് മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോ തട്ടിയകറ്റിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ അറുപതാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നും എംബാപെ തൊടുത്ത കിക്ക് യാസീന്‍ ബോണോയെ മറികടന്ന് മൊറോക്കോയുടെ വലകുലുക്കി. ആറ് മിനിറ്റിന് ശേഷം ഡംബെലെ കൂടി വലകുലുക്കി ഫ്രാന്‍സിന്റെ ലീഡ് രണ്ടാക്കി. ഈ ഗോളോടെ ലോകകപ്പിലെ ഗോള്ഡന് ബൂട്ടിനുള്ള പോരാട്ടത്തില്‍ എംബാപെ മെസിയെ മറികടന്നു. ഇരുവര്‍ക്കും 8 ഗോളുകള്‍ ആണെങ്കിലും എംബാപെയ്ക്ക് രണ്ട് അസിസ്റ്റുകള്‍ കൂടിയുള്ളത് ഗുണം ചെയ്തു. ലോകകപ്പിലെ തന്റെ ഇരുപതാം ഗോള്‍ കൂടിയാണ് എംബാപെ നേടിയത്. മുപ്പത് വയസ് തികയും മുന്‍പ് 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ചരിത്ര നേട്ടം കൂടിയാണ് എംബാപെ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇരുപത് ഗോളുകള്‍ തികയ്ക്കുന്ന രണ്ടാം താരം കൂടിയാണ് എംബാപെ. മെസിയാണ് ഇരുപത് ഗോളുകള്‍ തികച്ച ആദ്യ താരം. നിലവില്‍ ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണത്തില്‍ 21 ഗോളുകളുമായി മെസിയാണ് മുന്നില്‍. നാളെ നടക്കുന്ന സ്പെയിന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളാണ് ഫ്രാന്‍സിന്റെ സെമിയിലെ എതിരാളികള്‍.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി