City Channel

16 SEPT 2026

WEDNESDAY

Sports

പ്രായമൊക്ക വെറും നമ്പർ! 40-കാരൻ ഗോൾകീപ്പറുടെ സ്വപ്നതുല്യ ലോകകപ്പ് അരങ്ങേറ്റം; സ്പെയിനിനെതിരെ വൻമതിൽ കോട്ട കെട്ടി ‘വോസിഞ്ഞ’ വിസ്‌മയം

City Sports Desk | 91 days ago | 5 min read

പ്രായമൊക്ക വെറും നമ്പർ! 40-കാരൻ ഗോൾകീപ്പറുടെ സ്വപ്നതുല്യ ലോകകപ്പ് അരങ്ങേറ്റം; സ്പെയിനിനെതിരെ വൻമതിൽ കോട്ട കെട്ടി ‘വോസിഞ്ഞ’ വിസ്‌മയം

ഫിഫ ലോകകപ്പിൽ സ്പെയിനെ കേപ് വെർദെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ടത് ഒറ്റ പേരാണ് ‘വോസിഞ്ഞ’. 40കാരനായ ഗോൾ കീപ്പറിന്റെ പോരാട്ടവീര്യത്തിന് മുന്നിലാണ് സ്പാനിഷ് നിരക്ക് വിജയം നിരസിക്കപ്പെട്ടത്. 40-ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, കരുത്തരായ സ്പെയിനിനെതിരെ ഏഴ് തകർപ്പൻ സേവുകൾ നടത്തിയാണ് ടീമിനെ 0-0 സമനിലയിലേക്ക് നയിച്ചത്. ലോകകപ്പിൽ താരപകിട്ടുമായെത്തിയ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ടീമാണ് കേപ് വെർദെ. ഈ സമനിലയിൽ കെയ്പ് വെർദെയുടെ രക്ഷകനായത് 40 വയസ്സുകാരനായ ഗോൾ കീപ്പർ വൊസീഞ്ഞയാണ്. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിഞ്ഞ മത്സരം ആരംഭിച്ചത്.ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം എട്ടോളം ഷോട്ടുകളാണ് വോസിഞ്ഞ തടുത്തിട്ടത്.

എഴുതിയത്
City Sports Desk
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി