City Channel

16 SEPT 2026

WEDNESDAY

Sports

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ തകര്‍ത്ത് ഫ്രാന്‍സ്

Sports Desk | 90 days ago | 5 min read

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ തകര്‍ത്ത് ഫ്രാന്‍സ്

ഫിഫ ലോകകപ്പില്‍ സെനഗലിനെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. കിലിയന്‍ എംബപെയുടെ ഇരട്ടഗോള്‍ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ലോകചാമ്പ്യന്മാരുടെ ജയം. (Mbappe breaks scoring record in France win over Senegal in World Cup) ഗോളൊഴിഞ്ഞ ആദ്യപകുതിയില്‍ പേരുകേട്ട ഫ്രഞ്ച് മുന്നേറ്റ നിരയെ കത്രിക പൂട്ടിട്ട് പൂട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു സെനഗല്‍. ഒടുവില്‍ കിലിയന്‍ എംബപെ ആ പൂട്ട് പൊട്ടിച്ചു. 66ആം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോളെത്തി. ഒലിസയുടെ അളന്നുമുറിച്ച പാസില്‍ എംബപെയുടെ ക്ലിനിക്കല്‍ ഫിനിഷ്. ആദ്യപകുതിയില്‍ നിറംമങ്ങിയ സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ഗോള്‍ നേട്ടം. ഗോള്‍ മടക്കാനുള്ള സെനഗലിന്റെ ശ്രമങ്ങള്‍ക്കിടെ പകരക്കാരനായിറങ്ങിയ ബ്രാഡ്‌ലി ബര്‍ക്കോളയിലൂടെ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍.ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെയിലൂടെ സെനഗല്‍ ഒരുഗോള്‍ മടക്കിയെങ്കിലും തൊട്ടുപിന്നാലെ എംബാപെയുടെ രണ്ടാം ഗോളിലൂടെ ഫ്രാന്‍സ് മത്സരം സ്വന്തമാക്കി. 58 ഗോളോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ആകെ ഗോള്‍ നേട്ടത്തില്‍ ലിയോണല്‍ മെസിയേയും മറികടന്നു.

എഴുതിയത്
Sports Desk
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി