City Channel

16 SEPT 2026

WEDNESDAY

Entertainment

ടിവികെ വെട്ടി, 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടി! വിജയ് ചിത്രം 'ജന നായകന്' സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് 12 മാറ്റങ്ങള്‍

CITY NEWS DESK - ANANYA | 67 days ago | 5 min read

ടിവികെ വെട്ടി, 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടി! വിജയ് ചിത്രം 'ജന നായകന്' സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് 12 മാറ്റങ്ങള്‍

ചെന്നൈ: സെന്‍സര്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ വിജയ് ചിത്രം 'ജന നായകന്‍' തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച ചിത്രം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജൂലൈ അവസാനത്തോട് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ ഒന്‍പതിനാണ് 'ജന നായകന്‍' സെന്‍സറിങ് പൂര്‍ത്തിയായത്. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ വിവരങ്ങള്‍ പ്രകാരം, മൂന്ന് മണിക്കൂര്‍ മൂന്ന് മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം. തിയേറ്റര്‍ റിലീസിന് മുന്‍പ് 12 മാറ്റങ്ങള്‍ വരുത്താനാണ് സിബിഎഫ്സി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ കവറില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 'അംബേദ്കര്‍... ടു... ടിവികെ സട്ടം' എന്ന് പരാമര്‍ശിക്കുന്ന ഡയലോഗ് മാറ്റുകയും, ഓഡിയോയിലും വീഡിയോയിലുമുള്ള 'ടിവികെ' എന്ന വാക്ക് മ്യൂട്ട് ചെയ്യുകയോ മാറ്റുകയോ ചെയ്യണം.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ