City Channel

17 SEPT 2026

THURSDAY

Business

രാജ്യത്ത് സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ആര്‍ക്കൊക്കെ വാങ്ങാം?

CITY NEWS DESK - ANANYA | 68 days ago | 5 min read

 രാജ്യത്ത് സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ആര്‍ക്കൊക്കെ വാങ്ങാം?

ഡല്‍ഹി: ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ചത്. 1,34,166 രൂപയാണ് ഇതിന്റെ വില. ഇന്‍മാര്‍സാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് ദാതാക്കളുമായി സഹകരിച്ചാണ് ഈ ഹാന്‍ഡ്സെറ്റ് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സാധാരണ സ്മാര്‍ട്ട്ഫോണില്‍ നിന്ന് വ്യത്യസ്തമായി, സെല്ലുലാര്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പകരം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ കവറേജ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തടസങ്ങളില്ലാതെ വോയ്സ് കോളുകള്‍ ചെയ്യാന്‍ ഇത് സഹായകരമാകും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ