City Channel

10 JUL 2026

FRIDAY

Business

സാംസങ്ങിന്റെ അടുത്ത എം സീരീസ് കരുത്തന്‍; ഗാലക്സി M67 എത്തുന്നു

CITY NEWS DESK - ANANYA | 10 hours ago | 5 min read

സാംസങ്ങിന്റെ അടുത്ത എം സീരീസ് കരുത്തന്‍; ഗാലക്സി M67 എത്തുന്നു

ഇന്ത്യയില്‍ അടുത്തിടെ ഗാലക്സി M47 5G അവതരിപ്പിച്ച സാംസങ്, എം സീരീസിലേക്ക് മറ്റൊരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി എത്തിക്കാനൊരുങ്ങുന്നതായി സൂചന. സാംസങ് ഗാലക്സി M67 എന്ന പേരില്‍ വിപണിയിലെത്തുമെന്ന് കരുതുന്ന പുതിയ ഹാന്‍ഡ്സെറ്റ് ഇപ്പോള്‍ ഗീക്ക്‌ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ ഫോണിന്റെ പ്രധാന സാങ്കേതിക സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഗീക്ക്‌ബെഞ്ചില്‍ SM-M676K എന്ന മോഡല്‍ നമ്പറോടെയാണ് പുതിയ സാംസങ് ഫോണ്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റിന്റെ വിപണന നാമം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും മോഡല്‍ നമ്പര്‍ പരിശോധിക്കുമ്പോള്‍ ഇത് ഗാലക്സി M67 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ വിപണിക്കായുള്ള പതിപ്പായിരിക്കാനും സാധ്യതയുണ്ട്. ലിസ്റ്റിങ്ങ് പ്രകാരം, പുതിയ ഫോണില്‍ സാംസങ്ങിന്റെ S5E9925 ഒക്ടാകോര്‍ ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 1.82GHz അടിസ്ഥാന ക്ലോക്ക് സ്പീഡും 2.80GHz വരെ പരമാവധി ക്ലോക്ക് സ്പീഡുമുള്ള ഈ പ്രോസസര്‍ 4 നാനോമീറ്റര്‍ എക്സിനോസ് 2200 ചിപ്സെറ്റാണെന്നാണ് വിലയിരുത്തല്‍. പെര്‍ഫോമന്‍സ് പരിശോധനയില്‍ സിംഗിള്‍-കോര്‍ വിഭാഗത്തില്‍ 1,435 പോയിന്റും മള്‍ട്ടി-കോര്‍ വിഭാഗത്തില്‍ 3,744 പോയിന്റും ഫോണ്‍ നേടിയതായും ഗീക്ക്‌ബെഞ്ച് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ