City Channel

08 OCT 2026

THURSDAY

Kerala

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്

CITY NEWS DESK | 17 hours ago | 5 min read

 ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്

കൊച്ചി: കായിക കേരളത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14 ന് നടക്കും. മാരിയറ്റ് ഹോട്ടലില്‍ നടന്ന ഔദ്യോഗിക ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യവും ലക്ഷ്യബോധവും മുന്‍നിര്‍ത്തി മൂവ് വിത്ത് പര്‍പ്പസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ഒരുങ്ങുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ കൊച്ചി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ജനപങ്കാളിത്തം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഭാവിയില്‍ ഇതിലും വലിയൊരു വേദി കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ