ആസിഫ് അലി-ജിസ് ജോയ് ചിത്രം 'കോട്ടയം ബെല്‍റ്റ്'; കേരള വിതരണാവകാശം ഐ.എം.പി ഫിലിംസിന്
CITY DESK - ANANYA | 4 hours ago | 5 min read

ആസിഫ് അലി-ജിസ് ജോയ് കൂട്ട് ക്കെട്ടിന്റെ ആറാം വരവാണ് കോട്ടയം ബെല്‍റ്റ്. ഫാമിലി ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ കേരള വിതരണഅവകാശം ഏറ്റെടുത്തിരിക്കുകയാമ് പ്രമുഖ കമ്പനിയായ ഐ എം പി ഫിലിംസ്. നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയും. ആസിഫ് അലിക്ക് പുറമെ വിജയരാഘവന്‍,ജഗദീഷ്,അശോകന്‍, ഷൈന്‍ ടോം ചാക്കോ, ബോബി കുര്യന്‍, വിഷ്ണു അഗസ്ത്യ, അലന്‍സിയര്‍, , ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പില്‍ അശോകന്‍, രഞ്ജിത്ത് ശേഖര്‍, ശ്രുതി രാമചന്ദ്രന്‍, ശരണ്യ രാമചന്ദ്രന്‍, സാന്ദ്ര ചന്ദ്രന്‍, എയ്ക ദേവ്, നിധിന്‍ പ്രസന്ന,ജയ ശങ്കര്‍, ജിയോ ബേബി,രഞ്ജി പണിക്കര്‍, രഞ്ജിത്ത് വേലായുധന്‍,വിജയ് സത്യ(പശുപതി),മഹേന്ദ്ര,VTM ചാര്‍ളി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.1983', 'ക്വീന്‍', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവങ്ങള്‍ നല്‍കിയ നിര്‍മ്മാതാവാണ് ടി.ആര്‍. ഷംസുദ്ദീന്‍. അദ്ദേഹത്തോടൊപ്പം വേണു ഗോപാലകൃഷ്ണനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാവുന്നുണ്ട്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ അഞ്ചാം ചിത്രമാണ് 'കോട്ടയം ബെല്‍റ്റ്'.കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന 'കോട്ടയം ബെല്‍റ്റ്' ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Entertainment
