City Channel

13 AUG 2026

THURSDAY

Kerala

'സ്ഥലം മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നു'; സ്ഥലം മാറ്റത്തിനെതിരെ പിണറായി വിജയന്‍

CITY DESK - ANANYA | 8 hours ago | 5 min read

'സ്ഥലം മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നു'; സ്ഥലം മാറ്റത്തിനെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: സ്ഥലം മാറ്റത്തിന് പിന്നാലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എഫ്എസ്ഇടിഒ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് പിണറായി സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. സാധാരണ പ്രക്ഷോഭമായി കണക്കാക്കാന്‍ പറ്റില്ലെന്നും അന്യായമായ സ്ഥലംമാറ്റം ഏത് രീതിയില്‍ ജീവനക്കാരെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇതിനകം കേരളത്തില്‍ ഈ രംഗത്ത് സംഭവിച്ചിട്ടുള്ള മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഉദ്യോഗസ്ഥര്‍ കുറേക്കാലമായി സംതൃപ്തരായിരുന്നു. സ്ഥലംമാറ്റം കൃത്യമായമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നത്. പതിനായിരക്കണക്കിനാളുകളില്‍ തോന്നിയപോലെ സ്ഥലം മാറ്റുന്ന പ്രവണതയാണ് ഇപ്പോള്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ അതിന്റെ ഇരയാണ്. കാസര്‍കോട്ട് ആശാലത അവര്‍ തന്നെ ജീവനെടുക്കുന്ന നിലയാണ് ഉണ്ടായത്. അതിനിടയാക്കിയത് സ്ഥലം മാറ്റം ആണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. എന്തിന്റെ പേരിലാണ് ഇതെല്ലാം നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ ഭരണാനുകൂല സംഘടന അവരുടെ ലെറ്റര്‍ പാഡില്‍ സ്ഥലം മാറ്റേണ്ടവരുടെയും ലിസ്റ്റ് എഴുതി കൊടുത്തു. ഉദ്യോഗസ്ഥര്‍ അത് കാണിച്ചു ഉത്തരവിടുന്നു. ഒട്ടേറെ അഴിമതിയുമായി ബന്ധപ്പെട്ട കഥകളാണ് പുറത്തുവരുന്നത്. എന്തിനാണ് സിവില്‍ സര്‍വീസ് മേഖലയെ ഇങ്ങനെ അസംതൃപ്തമാക്കുന്നത്. ഇതിനെല്ലാം ഇടയാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരും മുഖ്യമന്ത്രിയും ഈ കാര്യത്തില്‍ സ്വീകരിക്കുന്നത് പ്രത്യേക മനോഭാവമാണ്. മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു സ്ഥലം മാറ്റം ഇനിയും ഉണ്ടാകുമെന്ന്. എന്താണ് ഇത്തരം ഭീഷണികളുടെ അര്‍ത്ഥം. സിവില്‍ സര്‍വീസിന്റെ രക്ഷാധികാരിയായി ഇരിക്കേണ്ട മനുഷ്യന്‍ സിവില്‍ സര്‍വീസ് മേഖലയെ കഷ്ടതയിലാക്കാന്‍ നോക്കുന്നു. ദീപയുടെയും ആശാലതയുടെയും കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണം. ഒരിടത്തും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഭരണാനുകൂല സംഘടനയായാല്‍ എന്തുമാകാം എന്ന നില ഉണ്ടാക്കാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

6 hours ago

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലാ അലര്‍ട്ട്, മത്സ്യബന്ധനത്തിന് കര്‍ശന വിലക്ക്

7 hours ago

കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍, വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പും

7 hours ago

8.13 ലക്ഷം രൂപയ്ക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എത്തി; കറുപ്പ് ലുക്കില്‍ പുതിയ അവതാരം!

8 hours ago

അസം - അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ആകാശത്തേക്ക് വെടിവെച്ച് പൊലീസ്

10 hours ago

മെസ്സിയുടെ പേരിലെ തട്ടിപ്പ്; 'സ്‌പോണ്‍സറെ തീരുമാനിച്ചത് ചട്ട വിരുദ്ധമായി', അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി