റോഡരികില്‍ ഉപേക്ഷിച്ച സ്യൂട്ട് കെയ്‌സില്‍ കുത്തിക്കീറിയ മൃതദേഹം, ഒരിറ്റ് രക്തമില്ലാതെ മൂക്കൂത്തിയുള്ള സ്ത്രീ, അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്രം
CITY NEWS DESK -VIDHULA | 7 hours ago | 5 min read

സൗത്ത് വെയില്‍സ്: റോഡ് സൈഡില്‍ ഉപേക്ഷിച്ച സ്യൂട്ട് കെയിസ്. തുറന്ന് നോക്കിയപ്പോള്‍ കണ്ടെത്തിയത് കുത്തിക്കീറിയ നിലയില്‍ സ്ത്രീ ശരീരം. കൊല്ലപ്പെട്ടയാളെ കണ്ടെത്താനായി തലങ്ങും വിലങ്ങും പാഞ്ഞ് പൊലീസ്. കൊലപാതകമായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമ്പോഴാണ് മൃതദേഹത്തിലെ അസാധാരണത്വം പൊലീസ് ശ്രദ്ധിക്കുന്നത്. മൃതദേഹത്തിലോ അത് സൂക്ഷിച്ചിരുന്ന സ്യൂട്ട് കെയിസിലോ ഒരു തുള്ളി രക്തം പോലും പറ്റിയിരുന്നില്ല. യാത്രക്കാരായ രണ്ടുപേരാണ് റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ സ്യൂട്ട്‌കേസ് കണ്ട് പോലീസിനെ വിവരമറിയിച്ചത്. ഫോറന്‍സിക് പരിശോധനയിലാണ് കണ്ടെത്തിയത് സെക്‌സ് ഡോള്‍ ആണെന്ന് കണ്ടെത്തിയത്. സിഡ്‌നിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഔലനിലാണ് പൊലീസിനെ കുഴക്കിയ സംഭവമുണ്ടായത്. സംഭവം കൊലപാതകമെന്ന രീതിയില്‍ പ്രസ്താവന നടത്തിയ പൊലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ വലിയ നാണക്കേടിലായി
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- National
