City Channel

16 SEPT 2026

WEDNESDAY

National

കടലില്‍ പോര് മുറുകുന്നോ? ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

CITY NEWS DESK - ANANYA | 52 days ago | 5 min read

കടലില്‍ പോര് മുറുകുന്നോ? ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്‌റാന്‍: ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ 'ദിശ' എന്ന എല്‍പിജി ടാങ്കര്‍ കപ്പലിലെ 28 ഇന്ത്യന്‍ ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി. മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന 'എം.വി ഒമോര്‍ഫി' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരില്‍ 3 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മരണപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമുദ്ര സുരക്ഷയില്‍ ഇന്ത്യക്ക് കടുത്ത ആശങ്കവാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരായ ജീവനക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും സുരക്ഷയ്ക്കും വന്‍ വെല്ലുവിളിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ