യുപിഐ ഇടപാടുകളില്‍ 2000 രൂപക്ക് മുകളില്‍ ചാര്‍ജ് വരുമോ? സാധാരണക്കാരെ എങ്ങനെ ബാധിക്കും?
CITY DESK - ANANYA | 10 hours ago | 5 min read

കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത് പ്രകാരം ഇത് എല്ലാ പൊതുജനങ്ങളേയും ബാധിക്കുന്ന ഒന്നല്ല. യു പി ഐ വഴി നടത്തുന്ന പേഴ്‌സണ്‍ ടു മെര്‍ച്ചന്റ്- പി 2 എം ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. അതായത് വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അക്കൌണ്ടുകളിലേക്ക് പണമിടപാട് നടത്തുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. അതായത് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോ കുടുംബാംഗത്തിനോ മറ്റാര്‍ക്കെങ്കിലും പണം അയച്ചാല്‍ നിലവില്‍ ഇതിന് ചാര്‍ജ് ഇല്ല. നിങ്ങള്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക ഭാരം പോകുന്നത് വ്യാപാരികളിലേക്ക് ആയിരിക്കും. എന്നാല്‍, 2,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാര്‍ജ് വരുമോയെന്ന കാര്യത്തിനും ഇത് വരെ വ്യക്തതയില്ല.ധനമന്ത്രാലയം ഇന്നലെ പുറത്തു വിട്ട വിജ്ഞാപനത്തില്‍ പറയുന്നത് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കും റൂപേ (RuPay) ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേയ്മെന്റുകള്‍ക്കും യാതൊരുവിധ ചാര്‍ജുകളും ഈടാക്കില്ലെന്നാണ്. ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് സെപ്റ്റംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിറക്കിയത്. 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 10A പ്രകാരമുള്ള അധികാരം ഉപയോ?ഗിച്ചാണ് പുതിയ മാറ്റം. ഇനി എത്ര ചാര്‍ജ് ഈടാക്കുമെന്നോ എങ്ങനെ കണക്കാക്കുമോ എന്നത് സംബന്ധിച്ചൊന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
