City Channel

15 SEPT 2026

TUESDAY

Kasaragod

കാഞ്ഞങ്ങാട് ലൈഫ് ജിം ഓണാഘോഷം -2026 സംഘടിപ്പിച്ചു

CITY DESK - ANANYA | 11 hours ago | 5 min read

കാഞ്ഞങ്ങാട് ലൈഫ് ജിം ഓണാഘോഷം -2026 സംഘടിപ്പിച്ചു

ലൈഫ് ജിം കാഞ്ഞങ്ങാടിന്റെ ഓണാഘോഷം ലൈഫ് ഓണം 2026 എന്ന പേരില്‍ വിവിധ കലാകായിക മത്സരങ്ങളോടും പരിപാടികളോടും കൂടി ആഘോഷിച്ചു. കാഞ്ഞങ്ങാട് സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ ലൈഫ് ഓണം 2026 ഉദ്ഘാടനം ചെയ്തു. ജോണി ദീപ ഗോള്‍ഡ് അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ബെഞ്ച് പ്രസ്സ്,ഡെഡ് ലിഫ്റ്റ്, പുഷ്അപ്പ്,ഫുള്‍ ആപ്പ് കമ്പവലി തുടങ്ങിയ മത്സര ഇനങ്ങളും വിവിധ ഫണ്‍ ഗെയിമുകളും തിരുവാതിര ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടന്നു. ജിം മെമ്പര്‍മാരുടെ 'റാമ്പ് വാക്ക്' പരിപാടിയില്‍ മുഖ്യ ആഘോഷക ഇനമായി മാറി. പി.നാരായണന്‍, അജേഷ് കുമാര്‍, കെ. വി. സതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ