City Channel

10 SEPT 2026

THURSDAY

National

വിദേശത്തേക്കാണോ യാത്ര? ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം, പക്ഷെ ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കുക

CITY DESK - ANANYA | 42 min ago | 5 min read

വിദേശത്തേക്കാണോ യാത്ര? ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം, പക്ഷെ ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കുക

നാട്ടിലെ കടകളില്‍ സാധനം വാങ്ങിയാല്‍ മൊബൈലെടുത്ത് ഒരു സ്‌കാന്‍... മിക്ക ഇന്ത്യക്കാര്‍ക്കും ഇന്ന് പണമടയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് യുപിഐ. എന്നാല്‍ വിദേശയാത്രകളിലും ഇതേപോലെ സ്‌കാന്‍ ചെയ്ത് പണമടയ്ക്കാന്‍ കഴിയുമെന്ന് എത്ര പേര്‍ക്കറിയാം? നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 'യുപിഐ ഗ്ലോബല്‍ അക്സെപ്റ്റന്‍സ്' വഴി ഇപ്പോള്‍ വിദേശത്തുള്ള കടകളിലും നമ്മുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണമടയ്ക്കാം. വിദേശയാത്രകളില്‍ ഇത് വളരെ സൗകര്യപ്രദമാണെങ്കിലും, പൂര്‍ണമായും ഇതിനെ ആശ്രയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വിദേശത്ത് യുപിഐ എങ്ങനെ ഉപയോഗിക്കാം? നാട്ടില്‍ സ്‌കാന്‍ ചെയ്യുന്നത് പോലെ തന്നെയാണ് വിദേശത്തും യുപിഐ ഉപയോഗിക്കേണ്ടത്. ആദ്യം നിങ്ങളുടെ ബാങ്കും യുപിഐ ആപ്പും അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി നിങ്ങളുടെ ആപ്പില്‍ 'യുപിഐ ഇന്റര്‍നാഷണല്‍' മുന്‍കൂട്ടി ആക്ടിവേറ്റ് ചെയ്യേണ്ടി വരും.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ