City Channel

11 SEPT 2026

FRIDAY

National

ബിപി കൂടി നില്‍ക്കുകയാണോ? ഈ മൂന്ന് കാര്യങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

CITY NEWS DESK-ANANYA | 25 min ago | 3 min read

   ബിപി കൂടി നില്‍ക്കുകയാണോ? ഈ മൂന്ന് കാര്യങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ഒരു ജീവിതശൈലി രോ?ഗമാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തിരിച്ചറിയപ്പെടാന്‍ വൈകിയേക്കാം. വേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് ധമനികളിലെ രക്തസുലനം നിരന്തരം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഒരു രോഗാവസ്ഥയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളെയും കാര്യമായി ബാധിക്കുന്നു. സൂക്ഷ്മമായ രക്തക്കുഴലുകളിലൂടെ മാലിന്യങ്ങള്‍ അരിച്ചെടുക്കുന്ന വൃക്കകളിലെ ഈകുഴലുകള്‍ക്ക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലക്രമേണ കേടുപാടുകള്‍ സംഭവിക്കാം. ഇത് ദീര്‍ഘകാല വൃക്കരോഗത്തിലേക്കോ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്കോ (kidney failure) നയിച്ചേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ രക്തക്കുഴലുകള്‍ക്ക് നിശബ്ദമായും ക്രമേണയും കേടുപാടുകള്‍ വരുത്തുന്നു എന്നതാണ് പ്രധാന ആശങ്കകളിലൊന്ന്. തുടര്‍ച്ചയായ ഉയര്‍ന്ന സമ്മര്‍ദ്ദം ധമനികളുടെ ഭിത്തികളെ ദോഷകരമായി ബാധിക്കുകയും, അവയുടെ ഇലാസ്തികത കുറയ്ക്കുകയും ചുരുങ്ങിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ച് കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജനായ ഡോ. ജെറമി ലണ്ടന്‍ പറയുന്നു.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ