City Channel

11 SEPT 2026

FRIDAY

Entertainment

റാം- നിവിന്‍ പോളി ചിത്രം 'ഏഴ് കടല്‍ ഏഴ് മലൈ' തിയേറ്ററുകളിലേക്ക്; ഒക്ടോബര്‍ 1ന് റിലീസ്

CITY NEWS DESK-ANANYA | 43 min ago | 5 min read

 റാം- നിവിന്‍ പോളി ചിത്രം 'ഏഴ് കടല്‍ ഏഴ് മലൈ' തിയേറ്ററുകളിലേക്ക്; ഒക്ടോബര്‍ 1ന് റിലീസ്

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടല്‍ ഏഴ് മലൈ റിലീസ് തിയ്യതി പുറത്ത്. ഒക്ടോബര്‍ 1 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്. 2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. റോട്ടര്‍ഡാമില്‍ 'ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍' എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 46-ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ബ്ലോക്ക്ബസ്റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിന്‍ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഏകാംബരം.പേരന്‍പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍: ചിത്രസംയോജനം മതി വി എസ്, വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി സാന്‍ഡി, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍. സംവിധാനത്തില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനാണ് റാം. പേരന്‍പില്‍ റാമിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ലഭിച്ചത്. റാമിന്റെ ഫ്രെയ്മില്‍ നിവിന്‍ പോളി എങ്ങനെ ഉണ്ടാവുമെന്നത് മലയാളി സിനിമാപ്രേമികളുടെയും കൗതുകമാണ്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ