City Channel

16 SEPT 2026

WEDNESDAY

Entertainment

രഞ്ജിത്ത്- പ്രകാശ് വര്‍മ്മ ചിത്രം 'ലോ ആന്റ് ഓര്‍ഡര്‍' ബുക്കിംഗ് നാളെ; റിലീസ് സെപ്റ്റംബര്‍ 18ന്

CITYDESK-ANANYA | 59 min ago | 5 min read

രഞ്ജിത്ത്- പ്രകാശ് വര്‍മ്മ ചിത്രം 'ലോ ആന്റ് ഓര്‍ഡര്‍' ബുക്കിംഗ് നാളെ; റിലീസ് സെപ്റ്റംബര്‍ 18ന്

രഞ്ജിത്ത്- പ്രകാശ് വര്‍മ ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ന്റെ ബുക്കിം?ഗ് നാളെ ആരംഭിക്കും. നാളെ രാവിലെ 9. 30 മുതല്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിവിധ ബുക്കിങ്ങ് ആപ്പുകള്‍ വഴി പ്രേക്ഷകര്‍ക്ക് എടുക്കാവുന്നതാണ്. ചിത്രം സെപ്റ്റംബര്‍ 18ന് തിയറ്ററുകളില്‍ എത്തും. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടില്‍ 2004 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കള്‍ട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്.അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍, നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് ജോര്‍ജ്ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി കെ പ്രകാശ്, ദേവന്‍, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥന്‍, ജോയ് മാത്യു, ഭീമന്‍ രഘു, ജെയ്‌സ്, അസീം ജമാല്‍, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണന്‍, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മോഹന്‍ ജോസ്, മാധുരി, സാബുമോന്‍. ഗുണ്ട്കാട് സാബു, നന്ദു, മുരുകന്‍, സന്ധ്യ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബിക നായര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രന്‍ എ ജി, മഹാസുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയല്‍ സംഗീതം പകരുന്നു. കപില്‍ കപിലന്‍, റ്റോജന്‍ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകര്‍.

എഴുതിയത്
CITYDESK-ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ