City Channel

11 SEPT 2026

FRIDAY

Entertainment

തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റര്‍ പതിപ്പ് ഒക്ടോബര്‍ 1ന്

CITY NEWS DESK-ANANYA | 53 min ago | 5 min read

തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റര്‍ പതിപ്പ് ഒക്ടോബര്‍ 1ന്

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' 4K റീമാസ്റ്റര്‍ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബര്‍ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന്‍ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങള്‍ അണിനിരന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയവും നര്‍മ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു. എന്‍. ഗോപാലകൃഷ്ണന്‍ ആണ് നിര്‍മ്മാതാവ്. ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. കാലാതീതമായ ഈ സിനിമ പുതിയ തലമുറയ്ക്കും ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള അവസരമാണ് 4K റീമാസ്റ്റര്‍ പതിപ്പിലൂടെ ഒരുങ്ങുന്നത്. പ്രസിദ്ധി ക്രിയേഷന്‍സും സൂര്യ സിനി ആര്‍ട്‌സും അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച മാറ്റിനീ നൗ ആണ് 4K റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.പ്രസാദ് ലാബില്‍ 8 Kയില്‍ ആദ്യമായി സ്‌കാന്‍ ചെയ്ത കണ്ടന്റ് ആണ് 4 k സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. ചിത്രത്തിന്റെ ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കി ഡോള്‍ബി അറ്റ്‌മോസില്‍ മിക്‌സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ