സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; 'രണ്ട് രഹസ്യങ്ങള്‍' ഒക്ടോബര്‍ 9ന്
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അര്‍ജ്ജുന്‍ലാല്‍,അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രണ്ട് രഹസ്യങ്ങള്‍'. അതീവ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഒക്ടോബര്‍ 09ന് റിലീസിന് എത്തും. വാമ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സാക്കിര്‍ അലിയാണ് ഈ ആന്തോളജി ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങള്‍.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Entertainment
