City Channel

29 SEPT 2026

TUESDAY

Kerala

'അയാള്‍ ആ കൂട്ടില്‍കിടന്ന് മരിക്കും മോളെ...'; പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ധൈര്യംപകര്‍ന്ന് വിധിന്യായത്തിനൊപ്പം ജഡ്ജിയുടെ കുറിപ്പും

CITY NEWS DESK | 3 hours ago | 5 min read

'അയാള്‍ ആ കൂട്ടില്‍കിടന്ന് മരിക്കും മോളെ...'; പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ധൈര്യംപകര്‍ന്ന് വിധിന്യായത്തിനൊപ്പം ജഡ്ജിയുടെ കുറിപ്പും

ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ധൈര്യം പകര്‍ന്ന് വനിതാ ജഡ്ജിയുടെ കുറിപ്പ്. ഡല്‍ഹി രോഹിണിയിലെ പോക്‌സോ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ രജനി രങ്കയാണ് പീഡനക്കേസിലെ വിധിന്യായത്തിനൊപ്പം പെണ്‍കുട്ടിക്കായി കുറിപ്പും എഴുതിയത്. പെണ്‍കുട്ടിക്ക് മനോധൈര്യവും പ്രോത്സാഹനവും നല്‍കുന്ന കുറിപ്പ് ഉടന്‍തന്നെ പെണ്‍കുട്ടിക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.പീഡനക്കേസില്‍ വിചാരണകോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരി?ഗണിക്കുന്നതിനിടെയാണ് കേസിലെ വിധിന്യായത്തിനൊപ്പം വിചാരണകോടതി ജഡ്ജിയായ രജനി അതിജീവിതയ്ക്കായി എഴുതിയ വ്യക്തിപരമായ സന്ദേശവും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഈ സന്ദേശം എത്രയുംപെട്ടെന്ന് പെണ്‍കുട്ടിക്ക് എത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. 2023-ല്‍ ഏഴുവയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സുമിത് ശാക്യ എന്നയാളാണ് കേസിലെ പ്രതി. ജഡ്ജി രജനിയാണ് രോഹിണിയിലെ പോക്‌സോ കോടതിയില്‍ കേസിന്റെ വാദംകേട്ട് ശിക്ഷ വിധിച്ചത്. പ്രതിക്ക് മരണം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനൊപ്പം 10.50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. പോക്‌സോ കേസിലെ വിധിന്യായത്തിനൊപ്പമാണ് കേസിലെ അതിജീവിതയായ പെണ്‍കുട്ടിക്കുള്ള സന്ദേശമായി ജഡ്ജി മറ്റൊരു കുറിപ്പും എഴുതിയത്. അങ്കിള്‍ എന്ന് വിളിക്കുന്ന പ്രതിയെ അയാള്‍ക്ക് വയസാകുന്നത് വരെ ജയിലിലടണമെന്ന് വിചാരണയ്ക്കിടെ പെണ്‍കുട്ടി ജഡ്ജിയോട് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ജഡ്ജി വിധിന്യായത്തിനൊപ്പം തന്റെ കുറിപ്പും രേഖപ്പെടുത്തിയത്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ