യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍? ആര്‍ക്കാണ് വരുമാനം? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി; സ്റ്റേ ഇല്ല
CITY DESK - ANANYA | 9 hours ago | 5 min read

ന്യൂഡല്‍ഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി വിശദീകരണം തേടി. യുപിഐ ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എംഡിആര്‍) ഈടാക്കാനുള്ള തീരുമാനത്തിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും(ആര്‍ബിഐ) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും(എന്‍പിസിഐ) വിശദീകരണം തേടിയത്. അതേസമയം, എംഡിആര്‍ ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ആര്‍ബിഐയോടും എന്‍പിസിഐയോടും ചോദിച്ചത്.ഈ നിരക്കില്‍നിന്ന് ആര്‍ക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടര്‍ന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോടും ആര്‍ബിഐയോടും എന്‍പിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. സത്യവാങ്മൂലം ലഭിച്ചശേഷം ഹര്‍ജി വീണ്ടും പരി?ഗണിക്കുമെന്നും നിലവില്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എംഡിആര്‍ ഈടാക്കുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് എംഡിആര്‍ ഈടാക്കുമെന്ന് സെപ്റ്റംബര്‍ 15-നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ അഞ്ജന്‍ ദത്ത സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
