City Channel

28 SEPT 2026

MONDAY

National

World Rabies Day 2026 : നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

CITY DESK - ANANYA | 8 hours ago | 5 min read

World Rabies Day 2026 : നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

പേവിഷബാധ (റാബീസ്) തുടച്ചുനീക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 28-ന് ലോക പേവിഷബാധ വിരുദ്ധ ദിനം ആചരിച്ച് വരുന്നു. ''ഒന്നിച്ചുനില്‍ക്കുമ്പോള്‍ കൂടുതല്‍ കരുത്തര്‍,'' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ. ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്.നായയുടെ കടി ഒരു ചെറിയ മുറിവായി തോന്നാമെങ്കിലും പേവിഷബാധയ്ക്ക് (rabies) സാധ്യതയുള്ള സാഹചര്യത്തില്‍, ആദ്യത്തെ ഏതാനും മിനിറ്റുകളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാം. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് പേവിഷബാധ. രോഗലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞാല്‍ ഇത് മിക്കവാറും മരണകാരണമായിത്തീരുന്നു. എന്നിരുന്നാലും, രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മുറിവ് ശരിയായി ശുചീകരിക്കുന്നതും പേവിഷബാധയ്ക്കെതിരായ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ചികിത്സ (PEP) കൃത്യസമയത്ത് നല്‍കുന്നതും വഴി ഈ രോഗം മൂലമുള്ള മരണം തടയാനാകും. ആഗോളതലത്തില്‍, മനുഷ്യരിലുണ്ടാകുന്ന പേവിഷബാധ കേസുകളില്‍ ഏകദേശം 99 ശതമാനത്തിനും കാരണം നായ്ക്കളാണ്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ