City Channel

28 SEPT 2026

MONDAY

Kerala

കലാകേന്ദ്രം UAE ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

CITY NEWS DESK | 12 hours ago | 5 min read

 കലാകേന്ദ്രം UAE ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

ഷാര്‍ജ: കലാകേന്ദ്രം UAEയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഷാര്‍ജ അല്‍ നഹ്ദയിലെ നിള റെസ്റ്റോറന്റില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാകേന്ദ്രം UAE പ്രസിഡന്റ് സുനില്‍ വെങ്ങച്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കലാകേന്ദ്രം രക്ഷാധികാരി രാജേഷ് രാമഗിരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് രാമഗിരി സ്വാഗതവും ,ട്രഷറര്‍ മഹേഷ് കുണ്ഡത്തില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങില്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും കെസെഫ് സെക്രട്ടറി ജനറലുമായ മുരളി നമ്പ്യാര്‍, രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (RWA) പ്രസിഡന്റ് ബാലകൃഷ്ണന്‍ കൂട്ടക്കനി, RWA സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട്, അജിത്, നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യങ്ങളായ മുരളി നമ്പ്യാര്‍, ബാലകൃഷ്ണന്‍ കൂട്ടക്കനി എന്നിവരെ കലാകേന്ദ്രം മുന്‍ ഭാരവാഹികളായ കൃഷ്ണന്‍ മീത്തല്‍, കണ്ണന്‍ രാമഗിരി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മലയാളികളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന ഓണാഘോഷം പ്രവാസി മലയാളികളുടെ ഒത്തുചേരലിന് വേദിയായി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

11 hours ago

ലോക മാധ്യമ ദിനമായ സെപ്റ്റംബര്‍ 28ന് ഗാന്ധിദര്‍ശന്‍ ട്രസ്റ്റിന്റെആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

13 hours ago

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ചാല്‍ സ്വര്‍ണമോതിരം സമ്മാനം; 'തായ് മാമന്‍ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍, വിജയ് മധുരയില്‍

14 hours ago

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍

2 days ago

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കല്ലേ! പോളിസി മുടങ്ങിയാല്‍ വന്‍ നഷ്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2 days ago

ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണം