യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: വിശദീകരണവുമായി ആര്‍ ബി ഐ, 'കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ സഹായിക്കുന്ന നടപടി'
CITYDESK-ANANYA | 1 day ago | 5 min read

ദില്ലി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്ന നടപടിയില്‍ വിശദീകരണവുമായി ആര്‍ബിഐ. രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ദീര്‍ഘകാലത്തേക്ക് ശക്തമായി നിലനിര്‍ത്താന്‍ അനിവാര്യമെന്ന് ആര്‍ ബി ഐ. യുപിഎ കൂടുതല്‍ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാന്‍ ഇത് സഹായിക്കുമെന്നും ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും സഹായിക്കുമെന്നും ആര്‍ ബി ഐയുടെ വിശദീകരണം. വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്കും, വ്യക്തികളില്‍ നിന്ന് വ്യാപാരികളിലേക്കും ഇത് സൗജന്യമായി തുടരും. 2000 രൂപവരെയുള്ള ഇടപാട് വ്യാപാരികള്‍ക്കും സൗജന്യമാകും. 2000 രൂപക്ക് മുകളില്‍ വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക എന്നും ആര്‍ ബി ഐ അറിയിച്ചു.അതേ സമയം, നടപടിയില്‍ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യു പി ഐക്ക് ഫീസ് ചുമത്തിയത് ആലോചനയില്ലാതെ എന്ന് കോണ്‍ഗ്രസ്. വ്യാപാരികളുമായും രാഷ്ട്രീയ കക്ഷികളുമായും ആലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യം പ്രഖ്യാപിക്കുക പിന്നെ ആലോചിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ജയറാം രമേശ്. ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവയെ സഹായിക്കാനാണ് നീക്കമെന്നും കോണ്‍ഗ്രസ്. ചെറുകിട വ്യാപാരികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍.
- എഴുതിയത്
- CITYDESK-ANANYA
- നഗരം / വിഭാഗം
- National
