City Channel

16 SEPT 2026

WEDNESDAY

National

മുംബൈ മെട്രോയുടെ 'പൂച്ച സാര്‍' വൈറല്‍; സിഎഫ്ഒ ജിഞ്ചര്‍ യാത്രക്കാരുടെ പ്രിയതാരം

CITYDESK-ANANYA | 55 min ago | 5 min read

മുംബൈ മെട്രോയുടെ 'പൂച്ച സാര്‍' വൈറല്‍; സിഎഫ്ഒ ജിഞ്ചര്‍ യാത്രക്കാരുടെ പ്രിയതാരം

മുംബൈ: മുംബൈ ഗുണ്ഡാവലി മെട്രോ സ്റ്റേഷനില്‍ നടന്ന അസാധാരണ നിയമനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യാത്രക്കാര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. മെട്രോ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് സ്റ്റേഷനിലെ സ്ഥിരം അതിഥിയായ ഒരു പൂച്ചയ്ക്ക് 'ചീഫ് ഫീലൈന്‍ ഓഫീസര്‍' എന്ന പദവി നല്‍കിയിരിക്കുകയാണ് മഹാ മുംബൈ മെട്രോ. 'സിഎഫ്ഒ' എന്ന് വിളിക്കുന്ന ഈ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഗുണ്ഡാവലി മെട്രോയിലെ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജീവനക്കാരന്‍.ഗുണ്ഡാവലി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്ഥിരമായി വരവേല്‍ക്കുന്ന പൂച്ചയായിരുന്നു ഇത്. പൂച്ചയ്ക്കും ഒരു ജോലി നല്‍കിക്കൂടേയെന്ന് യാത്രക്കാരനായ സന്ദേശ് സാമന്ത് മെട്രോ അധികൃതരോട് ചോദിച്ചതോടെയാണ് കഥ മാറിയത്. യാത്രക്കാരന്റെ നിര്‍ദേശം തമാശയായി തള്ളിക്കളയാതെ മഹാ മുംബൈ മെട്രോ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ പൂച്ചയ്ക്ക് 'ചീഫ് ഫീലൈന്‍ ഓഫീസര്‍' എന്ന ഔദ്യോഗിക പദവി ലഭിച്ചു.ശമ്പളമില്ല, ഐഡി കാര്‍ഡുമില്ല. പക്ഷേ സിഎഫ്ഒയ്ക്ക് ചുമതലകള്‍ ഏറെയാണ്. സ്റ്റേഷന്‍ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവര്‍ക്കും കാണാവുന്ന ഇടങ്ങളില്‍ സാന്നിധ്യമറിയിക്കുക തുടങ്ങിയവയാണ് 'ജോലി'. പുതിയ ഉദ്യോഗസ്ഥന്‍ തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

എഴുതിയത്
CITYDESK-ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ