City Channel

28 SEPT 2026

MONDAY

Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍

CITY NEWS DESK | 14 hours ago | 5 min read

 മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും എന്നും ആന്റോയുടെ അഭിഭാഷകന്‍ അറിയിച്ചു. ആന്റോ അഗസ്റ്റിന്‍ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ