സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ചാല്‍ സ്വര്‍ണമോതിരം സമ്മാനം; 'തായ് മാമന്‍ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍, വിജയ് മധുരയില്‍
CITY NEWS DESK | 14 hours ago | 5 min read

മധുര: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം സമ്മാനമായി നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 'തായ് മാമന്‍ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍. മുഖ്യമന്ത്രി സി ജോസഫ് വിജയ് മധുരയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാണ്‍ ഗ്രൂപ്പുകള്‍ പദ്ധതിയുടെ ഭാഗമാണ്. ചെന്നൈയില്‍ നിന്ന് മധുര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാര്‍ഗം രാജാജി ഗവ. ആശുപത്രിയില്‍ എത്തും. സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ജനിക്കുന്ന അര്‍ഹരായ കുഞ്ഞുങ്ങള്‍ക്കാണ് സ്വര്‍ണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ഇ-കെവൈസി ചെയ്ത ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയോ മേല്‍വിലാസം തെളിയിക്കുന്ന രേഖയോ നിര്‍ബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവര്‍ ജനിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തന്നെ സ്വര്‍
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
