City Channel

16 SEPT 2026

WEDNESDAY

Sports

'സഞ്ജുവിനെ നശിപ്പിച്ചത് പോലെ രാഹുലിനേയും നശിപ്പിക്കും'; ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്റ്റര്‍

CITY NEWS DESK - ANANYA | 56 days ago | 5 min read

'സഞ്ജുവിനെ നശിപ്പിച്ചത് പോലെ രാഹുലിനേയും നശിപ്പിക്കും'; ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്റ്റര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിയേത്തുടര്‍ന്ന്, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 387 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 27 റണ്‍സിനാണ് പരാജയപ്പെട്ടത്. പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ കെ എല്‍ രാഹുലിനെ ബാറ്റിംഗിന് ഇറക്കിയ രീതിക്കെതിരെയാണ് ശ്രീകാന്ത് രംഗത്തെത്തിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (138), വിരാട് കോലി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ 44-ാം ഓവറിലാണ് രാഹുല്‍ ബാറ്റിംഗിനായി ക്രീസിലെത്തിയത്. 36 പന്തില്‍ 84 റണ്‍സ് ജയിക്കണമെന്ന ഘട്ടത്തില്‍ ഇറങ്ങിയ രാഹുലിന് 8 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്. ഇത്രയും വലിയൊരു ലക്ഷ്യം പിന്തുടരുമ്പോള്‍ കെ.എല്‍. രാഹുലിനെ ആറാം നമ്പറില്‍ ഇറക്കിയത് എന്തിനാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.ശ്രീകാന്തിന്റെ വാക്കുകള്‍... ''ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആരെങ്കിലും രാഹുലിനെ ആറാം നമ്പറില്‍ ഇറക്കുമോ? ബുദ്ധിമുട്ടേറിയ റണ്‍ചേസുകളില്‍ ടീമിനെ വിജയിപ്പിച്ച താരമാണ് അദ്ദേഹം. രാഹുല്‍ ഒരു ആറാം നമ്പര്‍ അല്ലെങ്കില്‍ ഏഴാം നമ്പര്‍ ബാറ്ററാണോ?'' ശ്രീകാന്ത് വിമര്‍ശിച്ചു. സഞ്ജു സാംസന്റെയും വൈഭവ് സൂര്യവംശിയുടെയും കാര്യത്തില്‍ സംഭവിച്ചത് പോലെ ടീം മാനേജ്‌മെന്റ് രാഹുലിന്റെ കരിയറും നശിപ്പിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇത് വലിയ നീതികേടാണെന്നും രാഹുലിന്റെ ശരീരഭാഷ പോലും ആശങ്ക നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി