City Channel

05 AUG 2026

WEDNESDAY

Sports

റണ്ണൗട്ട് നഷ്ടമാക്കി, കലിപ്പില്‍ കാല്‍ കൊണ്ട് തട്ടിയ പന്ത് വീണത് സ്റ്റംപില്‍, ഡിപിഎല്ലില്‍ വിചിത്ര റണ്ണൗട്ടിനൊടുവില്‍ സൂപ്പര്‍ ഓവര്‍

CITY NEWS DESK -VIDHULA | 14 hours ago | 5 min read

റണ്ണൗട്ട് നഷ്ടമാക്കി, കലിപ്പില്‍ കാല്‍ കൊണ്ട് തട്ടിയ പന്ത് വീണത് സ്റ്റംപില്‍, ഡിപിഎല്ലില്‍ വിചിത്ര റണ്ണൗട്ടിനൊടുവില്‍ സൂപ്പര്‍ ഓവര്‍

ദില്ലി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വിചിത്ര റണ്ണൗട്ടില്‍ ത്രില്ലര്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ന്യൂ ഡല്‍ഹി ടൈഗേഴ്‌സും ഔട്ടര്‍ ഡല്‍ഹി വാരിയേഴ്‌സും തമ്മില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തിലാണ് കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച വിചിത്ര റണ്ണൗട്ടും തുടര്‍ന്ന് സൂപ്പര്‍ ഓവറും നടന്നത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ജയിക്കാന്‍ അവസാന പന്തില്‍ ഔട്ടര്‍ ഡല്‍ഹിക്ക് ഒരു റണ്‍ മാത്രമാണ് വേണ്ടിയിരുന്നത്. പ്രഥം സലൂജ മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് വിജയറണ്ണിനായി ഓടി. പന്ത് തടയാന്‍ മുന്നോട്ട് ഓടിയെത്തിയ ന്യൂ ഡല്‍ഹി ടൈഗേഴ്‌സ് ക്യാപ്റ്റന്‍ ഹിമ്മത് സിംഗിന് പന്ത് കയ്യിലൊതുക്കാന്‍ സാധിച്ചില്ല.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ