City Channel

16 SEPT 2026

WEDNESDAY

Sports

കണ്ണഞ്ചിപ്പിക്കും സമ്മാനത്തുക! ലോക ചാംപ്യന്മാര്‍ക്കും മറ്റ് ടീമുകള്‍ക്കും എത്ര നേടാം?

CITY NEWS DESK - ANANYA | 63 days ago | 5 min read

കണ്ണഞ്ചിപ്പിക്കും സമ്മാനത്തുക! ലോക ചാംപ്യന്മാര്‍ക്കും മറ്റ് ടീമുകള്‍ക്കും എത്ര നേടാം?

ലോകകപ്പില്‍ ജയിച്ചാല്‍ എന്താണ് ഗുണം. വിശ്വവേദിയില്‍ രാജ്യം വിജയിക്കുക മാത്രമല്ല കോടികളാണ് സമ്മാനമായി ലഭിക്കുക. ഈ ലോകകപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ 655 മില്യണ്‍ ഡോളര്‍ ഏകദേശം 6,250 കോടിയാണ് സമ്മാനമായി വിതരണം ചെയ്യുക. 2022 ഖത്തര്‍ ലോകകപ്പിന്റെ ഇരട്ടിയോളമാണിത്. ലോകകപ്പ് കിരീടം നേടുന്ന ടീമിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുക. 50 മില്യണ്‍ ഡോളര്‍ അഥവാ 477 കോടി ഇന്ത്യന്‍ രൂപ. രണ്ടാം സ്ഥാനക്കാര്‍ക്ക് 315 കോടിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 277 കോടിയും നാലാം സ്ഥാനക്കാര്‍ക്ക് 258 കോടിയും ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന ടീമുകള്‍ക്കും വന്‍ പ്രതിഫലമാണ് ഇത്തവണ ലഭിക്കുക. അവസാന എട്ടില്‍ ഇടംപിടിക്കുന്ന ഓരോ ടീമിനും 181 കോടി ലഭിക്കും. പ്രീ ക്വാര്‍ട്ടറിലെത്തുന്നവര്‍ക്ക് 143 കോടിയും റൗണ്ട് ഓഫ് 32 വരെ എത്തുന്നവര്‍ക്ക് 105 കോടിയും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ഓരോ ടീമിനും 86 കോടി സമ്മാനമായി ലഭിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി