അജാനൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ സംഗമം നടന്നു.
CITY NEWS DESK -VIDHULA | 4 hours ago | 5 min read

വെള്ളിക്കോത്ത്: അജാനൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നത് നിര്‍ത്തലാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വി. ഡി. സതീശന്റെ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാറിന്റെ മറ്റൊരു ചെറു പതിപ്പാണ് എന്നും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഇരു സര്‍ക്കാറുകളും കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സഹകരണ സംഘങ്ങളിലൂടെ വീടുകളില്‍ എത്തിക്കുന്നത് നിര്‍ത്തലാക്കിയത് ജനദ്രോഹപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ്റാടി കുമാരന്‍ അധ്യക്ഷത വഹിച്ചു. എം. പൊക്ലന്‍, കെ. വിശ്വനാഥന്‍, ദേവി രവീന്ദ്രന്‍, വി. വി.തുളസി, എം.വി. രാഘവന്‍, ടി.വി. പത്മിനി, എംവി നാരായണന്‍ എ.വി. പവിത്രന്‍, എം. ആര്‍.ദിനേശന്‍, എം. ദാമോദരന്‍, പി. കെ. കണ്ണന്‍, കെ. സതി, ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kasaragod
