City Channel

16 SEPT 2026

WEDNESDAY

Kasaragod

ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് & കുടുംബ സംഗമം: ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി

WEB DESK - ANANYA | 46 days ago | 5 min read

ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് & കുടുംബ സംഗമം: ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി

ദോഹ: മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി അലൂമിനി അസോസിയേഷന്‍ - ഖത്തര്‍ (Qatar MDCPians) സംഘടിപ്പിക്കുന്ന ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2026 & കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഹിലാല്‍ കാലിക്കറ്റ് റെസ്റ്റോറന്റില്‍ വെച്ച് വിപുലമായ സാന്നിധ്യത്തില്‍ നടന്നു.ഖത്തറിലെ എംഡിസിപിയന്‍സ് അംഗങ്ങള്‍ക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മുന്‍ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ലീഗും കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങള്‍ക്കപ്പുറം പരസ്പര ബന്ധങ്ങള്‍ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.ടൂര്‍ണമെന്റില്‍ Pharma Super Kings, Pharma Warriors, Dose Devils, Pharma Kinetic എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഖത്തറിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ശേഷം മികച്ച പ്രകടനം നടത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ആവേശവും മത്സരവീര്യവും നിറഞ്ഞ മികച്ച ക്രിക്കറ്റ് വിരുന്നിനാണ് സംഘാടകര്‍ ഒരുക്കം പൂര്‍ത്തിയാക്കിയിരിക്കുന്നത്.ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിനോദ, കലാ-സാംസ്‌കാരിക പരിപാടികള്‍, രസകരമായ ഗെയിമുകള്‍, മത്സരങ്ങള്‍, സമ്മാന പദ്ധതികള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.2026 ഓഗസ്റ്റ് 6-ന് വൈകിട്ട് 7.00 മണി മുതല്‍ ഗറാഫയിലെ Pearling International School ല്‍ വെച്ചാണ് ഖത്തര്‍ എംഡിസിപിയന്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2026 & കുടുംബ സംഗമം അരങ്ങേറുന്നത്. ഖത്തറിലുള്ള മുഴുവന്‍ എംഡിസിപിയന്‍സ് അംഗങ്ങളെയും കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് ഈ സൗഹൃദ സംഗമത്തിന്റെ ഭാഗമാകണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അഷ്‌റഫ് നെല്ലിക്കുന്ന്, ആരിഫ് ബംബ്രണ്‍, സുലൈമാന്‍ അസ്‌കര്‍, ഷംനാദ് കല്ലാര്‍, ഷാനവാസ് ബേട്രിയ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, അജ്മല്‍ റോഷന്‍, നിസാര്‍ ബേക്കല്‍, ഹനീഫ് പാട്‌ല എന്നിവര്‍ പങ്കെടുത്തു

എഴുതിയത്
WEB DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ