City Channel

31 OCT 2026

SATURDAY

Kasaragod

ഓണം കളറാക്കി അമൃത കോളേജ്:വര്‍ണ്ണ പൊലിമയുടെ നിറവില്‍ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി

CITY NEWS DESK-ANANYA | 71 days ago | 5 min read

ഓണം കളറാക്കി അമൃത കോളേജ്:വര്‍ണ്ണ പൊലിമയുടെ നിറവില്‍ നടത്തിയ  ഓണാഘോഷം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ഓണാഘോഷം കളര്‍ഫുള്ളാക്കി കാഞ്ഞങ്ങാട്ടെ പ്രശസ്തമായ അമൃത കോളേജ്.വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പൂക്കള മല്‍സരവും. മാവേലിയും ഡാന്‍സും കോളേജ് അദ്ധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിരയും ഏറെ ശ്രദ്ധേയമായി.അമൃത കോളേജ് എം ഡി രവീന്ദ്രന്‍ മൂങ്ങ ത്ത് ഭദ്രദീപം തെളിയിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു.മാനേജര്‍ അംബിക രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷയായി.നീലേശ്വരം സ്‌കോളര്‍ കോളേജ് എം ഡി പി.വി.വിജയന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി അത്യന്തം വാശിയേറിയ പൂക്കള മല്‍സരത്തില്‍ കാശി തുമ്പ,പൊന്നൂഞ്ഞാല്‍,ഓണ വില്ല് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.നര്‍ത്തകി ഹോസ്ദുര്‍ഗ്ഗിലെ ശോഭനാ നായര്‍, ചിത്രകാരന്‍ വിനോദ് അമ്പലത്തറ, എന്നിവര്‍ പൂക്കള മല്‍സരത്തിന് വിധികര്‍ത്താക്കളായി.വിഭവ സമൃദ്ധമായ ഓണ സദ്യ ഓണാഘോഷത്തെ മധുരതരമാക്കി.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു