അറുപത്തിയഞ്ചാ മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സാമ്പത്തികസമാഹരണത്തിന്റെ ഉത്ഘാടനം നടന്നു
CITY DESK - ANANYA | 2 hours ago | 5 min read

അറുപത്തിയഞ്ചാ മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സാമ്പത്തികസമാഹരണത്തിന്റെ ഉത്ഘാടനം നടന്നു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.അമ്പലത്തറ : 2026 ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 65 മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടൈറ്റസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. 1974 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ടാണ് സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നത്. തുടര്‍ന്ന് വിവിധ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളും, സംഘടനകളും, വ്യക്തികളും കലോത്സവത്തിന്റെ വിജയത്തിന് ആവശ്യമായ ഫണ്ടിലേക്ക് തുകക ള്‍ കൈമാറി. സാമ്പത്തിക കമ്മിറ്റി ചെയര്‍മാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മാടിക്കാല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി. വന്ദന, പു ല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, കെ. സുനിത, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് രാജന്‍ മീങ്ങോത്ത്,പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധി ഹാരിസ് സൈനുദ്ദീന്‍,ഹെഡ് മാസ്റ്റര്‍ പി. വി.രാജേഷ്,പി. ടി എ. പ്രസിഡന്റ് ജയകുമാര്‍, എസ്. എം. സി ചെയര്‍മാന്‍ എന്‍.മനോജ് കുമാര്‍ , സ്റ്റാഫ് സെക്രട്ടറി ടി. കെ.പത്മജ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍കെ. വി. പ്രശാന്ത് സ്വാഗതവും സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കെ. നിഷ നന്ദിയും പറഞ്ഞു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kasaragod
