ഡോക്ടര്‍സ് ഡോ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ഡോ: എം ആര്‍ നമ്പ്യാരെ ആദരിച്ചു
CITY NEWS DESK | 1/7/2026, 10:52:47 am | 3 min read

കാഞ്ഞങ്ങാട്:- കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സന്നദ്ധ സേവന മേഖലയില്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ലോക ഡോക്ടേഴ്‌സ് ഡേ യുടെ ഭാഗമായി ആതുര സേവന മേഖലയില്‍ 46 വര്‍ഷമായി സേവനം ചെയ്യുന്ന കാഞ്ഞങ്ങാടിന്റെ ജനകീയനായ അസ്ഥി രോഗ വിദഗ്ധന്‍ ഡോ: എം ആര്‍ നമ്പ്യാരെ ആദരിച്ചു. മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് ആനന്ദാശ്രമം ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പ്രഭാകരന്‍ അവതാര്‍ . ഉദ്ഘാടനം ചെയ്ത് ആദരവ് നല്‍കി. സെക്രട്ടറി കെ എം പ്രമോദ്, മുന്‍ പ്രസിഡണ്ട് മാരായ കെ എം മോഹനന്‍, രാജന്‍ മിങ്ങോത്ത്, പി ജയരാജ് നമ്പ്യാര്‍, കെ ശശിധരന്‍ നമ്പ്യാര്‍, ജനാര്‍ദ്ദനന്‍ മേലത്ത്, ഇ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ വേണുഗോപാലന്‍, ജോ: സെക്രട്ടറി പി കെ രാജു എന്നിവര്‍ സംസാരിച്ചു
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
