City Channel

13 AUG 2026

THURSDAY

Kasaragod

പ്രവാസത്തിന്റെ ഓര്‍മ്മകളുമായി കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക് സംഗമം' പ്രൗഢമായി നടന്നു

CITY NEWS DESK -VIDHULA | 11 hours ago | 5 min read

 പ്രവാസത്തിന്റെ ഓര്‍മ്മകളുമായി കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക് സംഗമം' പ്രൗഢമായി നടന്നു

കാസര്‍കോട്: വിദേശത്തും നാട്ടിലും ഒരുപോലെ സ്‌നേഹത്തിന്റെ പാലം തീര്‍ത്ത ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക്' ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് ന്യൂ ഗോള്‍ഡന്‍ ബേക്കറി ഓഡിറ്റോറിയത്തില്‍ 'ക്യൂട്ടിക്ക് സംഗമം' സംഘടപ്പിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരികെ വന്നവരും ഇപ്പോഴും ഖത്തറില്‍ ഉള്ളവരും ഒരേ വേദിയില്‍ ഒത്തുകൂടിയപ്പോള്‍ പഴയ കാലത്തെ കഥകളും കൂട്ടായ്മയുടെ ഊഷ്മളതയും നിറഞ്ഞ സായാഹ്നമായി അത് മാറി. മാനേജിംഗ് ഡയറക്ടര്‍ ലുക്ക്മാനുല്‍ ഹക്കിമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. മഹമ്മൂദ് പി.എ, ബഷീര്‍ സ്രങ്ക്, സത്താര്‍ മദീന, ശംസുദ്ധീന്‍ കോളിയാട്, ഷാഫി മാടന്നൂര്‍, ഹാരിസ് ഏരിയാല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ബഷീര്‍ കെ.എഫ്.സി നന്ദി രേഖപ്പെടുത്തി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

8 hours ago

ഹൊസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചു

8 hours ago

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ബി. കെ.എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

1 day ago

ഹയര്‍ സെക്കന്ററി വിഭാഗം ആര്‍ ഡി ഡി ഓഫീസ് കാസര്‍കോട്ടും വേണം

2 days ago

ആകാശ പാതയ്ക്ക് ചിറക് വിരിക്കാന്‍ ഒരുങ്ങി മാവുങ്കാലിന്റെ സ്വന്തം ഹര്‍ഷന്‍: യുവ വൈമാനികന് ജന്‍മ നാടിന്റെ ആദരം

2 days ago

ഇന്‍ഡിപെന്‍ഡന്‍സ്‌ട്രോഫി ബ്ലോക്ക് തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു