City Channel

16 SEPT 2026

WEDNESDAY

Kasaragod

ബാങ്ക് ദേശസാത്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബേങ്ക് മേഖല ഓഫീസ് പരിസരത്ത് ബഹുജന കൂട്ടായ്മയും ധര്‍ണ്ണയും നടന്നു

CITY NEWS DESK - ANANYA | 60 days ago | 5 min read

ബാങ്ക് ദേശസാത്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബേങ്ക് മേഖല ഓഫീസ് പരിസരത്ത് ബഹുജന കൂട്ടായ്മയും ധര്‍ണ്ണയും നടന്നു

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരണവും ലയിപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക പഞ്ചദിന ബാങ്കിഗ് നടപ്പിലാക്കുക, ബാങ്കില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, വിരമിച്ചവരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വഹിക്കുക, സ്‌പെഷല്‍ അലവന്‍സ് കൂടി റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുക, ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ തൊഴില്‍ സൗഹൃദമാക്കുക ബാങ്ക് ജീവനക്കാര്‍ക്ക് കരാര്‍ പ്രകാരമുള്ള ഇന്‍സെന്റീവ് നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബാങ്ക് ദേശസാത്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബേങ്ക് മേഖല ഓഫീസ് പരിസരത്ത് ബഹുജന കൂട്ടായ്മയും ധര്‍ണ്ണയും നടന്നു. വിവിധ ബാങ്കുകളിലെ ജീവനക്കാരും ബാങ്കില്‍ നിന്ന് വിരമിച്ചവരും വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളും കൂട്ടായ്മയില്‍ പങ്കെടുത്തു. AIBPARC, AKBRF, NCBE, BEFI എന്നീ സംഘടനാ കൂട്ടായ്മയായ ജോയിന്റ് ഫോറം ഓഫ് സ്റ്റാഫ് ആന്റ് റിട്ടയറീസിന്റെ നേതൃത്വത്തിലാണ് ധര്‍ണ്ണയും കൂട്ടായ്മയുo നടന്നത്

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ