City Channel

16 SEPT 2026

WEDNESDAY

Kasaragod

രാവണേശ്വരം നെല്ലെടുപ്പ് സമര പോരാളികളുടെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കണം. കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

city news desk | 90 days ago | 5 min read

രാവണേശ്വരം നെല്ലെടുപ്പ് സമര പോരാളികളുടെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കണം. കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

രാമഗിരി: രാവണേശ്വരം നെല്ലെടുപ്പ് സമര പോരാളികളുടെ പേരില്‍ രാവണേശ്വരത്ത് സാംസ്‌കാരിക നിലയം സ്ഥാപിക്കണമെന്ന് രാമഗിരിയില്‍ നടന്ന കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമാ യ സി. എച്ച്. കുഞ്ഞമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വച്ച് വിവിധ കാര്‍ഷിക മേഖലകളില്‍ നേട്ടം കൈവരിച്ച കര്‍ഷകരായ അജിത് കുമാര്‍ കുന്നരുവത്ത്, മുരളീധരന്‍ രാവണേശ്വരം എന്നിവരെയും കാര്‍ഷിക കൂട്ടായ്മയിലൂടെ ശ്രദ്ധ നേടിയ ബല്ല കൃഷിക്കൂട്ടം, അതിയാമ്പൂര്‍ കൃഷിക്കൂട്ടം, കൈരളി തടത്തില്‍ കൃഷിക്കൂട്ടം എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും അനുമോദിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ കെ. മണികണ്ഠന്‍, രവി കാസര്‍ഗോഡ്, യു. ഉണ്ണികൃഷ്ണന്‍ നായര്‍, കുഞ്ഞി കൃഷ്ണന്‍, കെ. വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മല കരുണാകരന്‍ അനുശോചന പ്രമേയവും എന്‍. ഗോപി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ റിപ്പോര്‍ട്ടും കെ. വിശ്വനാഥന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. നാരായണന്‍, രവീന്ദ്രന്‍ പുതുക്കൈ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും തങ്കമണി വില്ലാരം പതി, എന്‍.ഗോപി, പി.രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയവും കെ. വിശ്വനാഥന്‍ സി.രവി നാരായണന്‍ പുല്ലൂര്‍ എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.സബീഷ് സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ വച്ച് പുതിയ ഭാരവാഹികളായി പി.രാധാകൃഷ്ണന്‍ (സെക്രട്ടറി) മൂലക്കണ്ടം പ്രഭാകരന്‍ (പ്രസിഡണ്ട്) കെ. വിശ്വനാഥന്‍ (ട്രഷറര്‍) ശിവജി വെള്ളിക്കോത്ത്, കെ. രാജേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) തങ്കമണി വില്ലാരം പതി,എന്‍. ഗോപി (വൈസ് പ്രസിഡണ്ട്മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എഴുതിയത്
city news desk
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ