City Channel

31 OCT 2026

SATURDAY

Kasaragod

മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദന പരിപാടിയും നടന്നു.

CITY NEWS DESK | 122 days ago | 5 min read

മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദന പരിപാടിയും നടന്നു.

പെരിയ : മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്‌സിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദന പരിപാടിയും പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഒ. കെ. പ്രഭാകരന്‍ അധ്യക്ഷനായി. തുടര്‍ന്ന് അക്കാദമി ഗുരുക്കന്‍മാരെയും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ അക്കാദമിയിലെ മെബര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട. പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം.അക്കാദമി വൈസ് ചെയര്‍മാനും പനത്തടി പഞ്ചായത്ത് അംഗവുമായ ഷിബു പാണത്തൂര്‍, സുകു കമല പ്ലാവ്, കണ്ണന്‍ ആനപെട്ടി, കൃഷ്ണന്‍ മൂപ്പില്‍, ചിഞ്ചു കല്ലോട്ട്, കുഞ്ഞികൃഷ്ണന്‍ അമ്പിലാടി എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി അനന്ദന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ഒ.കെപ്രഭാകരന്‍ (ചെയര്‍മാന്‍), അനന്ദന്‍ കാലിച്ചാനടുക്കം (സെക്രട്ടറി), ഷിബു പാണത്തൂര്‍( ട്രഷറര്‍എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു