വെള്ളിക്കുന്നത്ത് ഭഗവതീ കാവില്‍ രാമായണ മാസാചരണത്തിന് തുടക്കമായി
CITY NEWS DESK -VIDHULA | 61 days ago | 5 min read

വെള്ളിക്കോത്ത് : ഭക്തിയും വിഭക്തിയും ചേര്‍ന്നതാണ് രാമായണം. ശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ വീണ്ടും ഒരു രാമായണമാസം കൂടി ആഗതമായിരിക്കുകയാണ്. ആധ്യാത്മിക രഹസ്യങ്ങളും ധര്‍മ്മതത്വങ്ങളുമാണ് രാമായണത്തില്‍ പറയുന്നത്. ഭക്തിപൂര്‍വ്വം രാമായണം പാരായണം ചെയ്യുമ്പോള്‍ മനസ്സും ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും സംശുദ്ധമാകുന്നു. വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെയാണ് രാമായണ മാസാചരണ പരിപാടികള്‍ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ജൂലൈ 17ന് രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് വൈകിട്ട് രാമായണ പാരായണത്തിനും തുടക്കമായി. ക്ഷേത്രം മേല്‍ശാന്തി മാധവന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തിയ തോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമായി. പി. സുധാകരന്‍ നായരുടെ നേതൃത്വത്തിലാണ് സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കമുള്ളവര്‍ രാമായണ പാരായണം നടത്തുന്നത് ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.കെ കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. രാമായണ മാസാചരണ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 7. 30 മുതല്‍ 11 വരെ അയോദ്ധ്യാകാണ്ഡം സമൂഹ പാരായണം, 11മണിക്ക് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആധ്യാത്മിക തത്വം ആധ്യാത്മിക പ്രഭാഷണം 12. 30ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രാമായണ പ്രശ്‌നോത്തരി, വൈകുന്നേരം അഞ്ചിന് വിളക്കുപൂജ, പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുന്നവര്‍ 26ന് മുമ്പ് 9 9 4 6 7 7 9 8 4 6, 9 4 0 0 4 6 9 5 5 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kasaragod
